പെരുമാതുറ: മുഹമ്മദ് നബിയുടെ 1,496-ാം ജന്മദിനത്തോടനുബന്ധിച്ച് പെരുമാതുറ സെൻട്രൽ ജുമുഅ മസ്ജിദിന്റെയും താജുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. സെൻട്രൽ ജുമുഅ മസ്ജിദ് ചീഫ് ഇമാം ഷറഫുദ്ദീൻ ബാഖവിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെയാണ് റാലി ആരംഭിച്ചത്. മദ്രസാ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദഫ് മുട്ടിൻ്റെ അകമ്പടിയോടെ നടന്ന നബിദിന സന്ദേശ റാലിയിൽ നിരവധി പേർ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ നബിദിന സന്ദേശ റാലിയിൽ പങ്കെടുത്തവർക്ക് വിശ്വാസികൾ മധുര പലഹാരങ്ങളും മിഠായികളും പാനീയങ്ങളും നൽകി സ്വീകരിച്ചു. സ്വീകണങ്ങൾക്കു ശേഷം മദ്രസാ പരിസരത്ത് റാലി സമാപിച്ചു. നബിദിന ഗാനങ്ങൾക്കൊപ്പം ചുവടുവച്ച വിദ്യാർത്ഥികളുടെ ദഫ് മുട്ടുകൾ കാണാൻ നിരവധി പേരാണ് എത്തിയിരുന്നത്. തുടർന്ന് റാലിക്ക് ശേഷം വിദ്യാർത്ഥികൾക്ക് ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്തു. സെൻട്രൽ ജുമുഅ മസ്ജിദ് പരിപാലന സമിതി പ്രസിഡന്റ് നാസുമുദ്ദീൻ, ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ്, ജബ്ബാർ, ഷാഫി പെരുമാതുറ, അസിസ്റ്റൻ്റ് ജമാം നജീബുറുഹ്മനി, ഉസ്താദുമാരായ, സുജാഹുദ്ദീൻ മള്ഹരി, ഉനൈസ് ഖാസിമി, മനാഫ് മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി.
പെരുമാതുറയിൽ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു





0 Comments