https://kazhakuttom.net/images/news/news.jpg
Festivals

മഠവൂർപാറ ടൂറിസം ഡെസ്റ്റിനേഷനും ഓണാഘോഷവും ഉത്ഘാടനം ചെയ്തു


കഴക്കൂട്ടം: പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കാട്ടായിക്കോണം മഠവൂർ പാറയിൽ ഏഴു കോടി രൂപ ചിലവാക്കി നിർമ്മിയ്ക്കുന്ന ടൂറിസം ഡെസ്റ്റിനേഷൻ പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും ഓണാഘോഷവും ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. മേയർ വി.കെ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടൂറിസം ഡയറക്ടർ പി.ബാലകിരൺ ഐ.എ.എസ്, പുരാവസ്തു വകുപ്പ് ഡയറക്ടർ കെ.ഗീത, പുരാരേഖ വകുപ്പ് അദ്ധ്യക്ഷൻ രജികുമാർ, കൗൺസിലർമാരായ സിന്ദു ശശി, മേടയിൽ വിക്രമൻ, ഡി.റ്റി.പി.സി സെക്രട്ടറി ബിന്ദു മണി.എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാ ബീഗം, പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വേണു ഗോപാലൻ നായർ, ജില്ലാ പഞ്ചായത്ത് മെമ്പർ രാധാ ദേവി, ബ്ലോക്ക് മെമ്പർ നസീമ തുടങ്ങിയവർ പ്രസംഗിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് ഐ.എ.എസ് സ്വാഗതവും സംഘാടക സമിതി കൺവീനർ ഡി.രമേശൻ നന്ദിയും പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി വിവിധ കലാപരിപാടികൾ ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളാണ് മഠവൂർപ്പാറയിൽ നടക്കുക. മഠവൂർ പാറയിലെ പ്രകൃതി ഭംഗി ആസ്വദിയ്ക്കുവാൻ നൂറ് കണക്കിന് സന്ദർശകരാണ് ഇവിടെ എത്തിക്കൊണ്ടിരിയ്ക്കുന്നത്.

മഠവൂർപാറ ടൂറിസം ഡെസ്റ്റിനേഷനും ഓണാഘോഷവും ഉത്ഘാടനം ചെയ്തു

0 Comments

Leave a comment