/uploads/news/news_മലങ്കര_കാത്തലിക്_അസോസിയേഷന്‍_പരിസ്ഥിതി_..._1749539912_5760.jpg
Festivals

മലങ്കര കാത്തലിക് അസോസിയേഷന്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു


കഴക്കൂട്ടം: മലങ്കര കാത്തലിക് അസോസിയേഷന്‍ MCA തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സമിതിയുടെ നേത്യത്വത്തില്‍ കഴക്കൂട്ടം വെെദിക ജില്ലയിലെ കുറ്റിയാണി സെന്‍റ് പോള്‍സ് മലങ്കര സുറിയാനി കത്തോലിക്കാ ദെെവാലയത്തില്‍ വച്ച് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. രാജ്യസഭാ എം.പി അഡ്വ: എ.എ.റഹീം ചടങ്ങ് ഉദ്ഘാടനം ചെയ്തു. MCA അതിഭദ്രാസന പ്രസിഡന്‍റ് റജിമോന്‍ വര്‍ഗ്ഗീസിന്‍റ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്‍റ് ബെെജു മരിയനഗര്‍ സ്വാഗതം പറഞ്ഞു.

അതിഭദ്രാസന വെെദിക ഉപദേഷ്ടാവ് വന്ദ്യ ഗീവര്‍ഗ്ഗീസ് നെടിയത്ത് റമ്പാച്ചന്‍ അനുഗ്രഹ പ്രഭാഷണവും ജില്ലാ വെെദിക ഉപദേഷ്ടാവ് റവ. ഫാദർ ജോബിന്‍ ജേക്കബ് കറുകയില്‍ മുഖ്യ പ്രഭാഷണം നടത്തി. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന ജയന്‍ വ്യക്ഷ തെെ വിതരണത്തിന്‍റ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിച്ചു.
 
ജില്ലാ വികാരി റവ. ഫാദർ അഡ്വ: ജോസഫ് വെണ്‍മാനത്ത്, അതിഭദ്രാസന ജനറല്‍ സെക്രട്ടറി രാജുമോന്‍ ഏഴംകുളം, ഇടവക വികാരി റവ. ഫാദർ രാജു പരുക്കൂര്‍, കുറ്റിയാണി വാര്‍ഡ് മെമ്പര്‍ ലതകുമാരി, അതിഭദ്രാസന വെെസ് പ്രസിഡന്‍റ് ജസ്സിദിലീപ്, ജില്ലാ സെക്രട്ടറി സുജിത്ത് ചന്തവിള, രൂപത പ്രതിനിധി) ബാബു മഞ്ഞമല, ജില്ലാ ട്രഷറര്‍ ലേഖ കീരിക്കുഴി, യൂണിറ്റ് പ്രസിഡന്‍റ് ബീന, യൂണിറ്റ് സെക്രട്ടറി പ്രവീണ്‍ ജോണ്‍ എന്നിവര്‍ ആശംസ അർപ്പിച്ചു. അതിഭദ്രാസന ട്രഷറര്‍ അരശുംമൂട് ജോണ്‍ നന്ദി പറഞ്ഞു. കൂടാതെ പങ്കെടുത്ത 350 പേര്‍ക്ക് വ്യക്ഷ തെെ വിതരണം ചെയ്തു.

രാജ്യസഭാ എം.പി അഡ്വ: എ.എ.റഹീം ചടങ്ങ് ഉദ്ഘാടനം ചെയ്തു

0 Comments

Leave a comment