പെരുമാതുറ: വർധിച്ചു വരുന്ന വൃക്കരോഗികളുടെ എണ്ണത്തിനനുസൃതമായി ചികിത്സാ സൗകര്യങ്ങളും വർദ്ധിപ്പിക്കണമെന്ന് കിംസ് മാനേജിങ് ഡയറക്ടർ ഡോ. എം.ഐ. സഹദുള്ള അഭിപ്രായപ്പെട്ടു. ആതുര സേവന രംഗത്തെ പ്രവർത്തനങ്ങളുടെ കൂട്ടായ്മയായ 'തണൽ' എന്ന സംഘടന തിരുവനന്തപുരം ജില്ലയിൽ തുടക്കം കുറിക്കുന്നതിന്റെ ഉദ്ഘാടനവും പെരുമാതുറയിൽ തണൽ കമ്യൂണിറ്റി ഡയാലിസിസ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തണൽ ജില്ലാ പ്രസിഡന്റ് എ. നസറുള്ള അധ്യക്ഷതവഹിച്ചു. ശിലാസ്ഥാപന കർമത്തിൽ ഡോ. എ. അഷ്റഫ് അലി പങ്കാളിയായി. തണൽ വടകര സെന്റർ ഡയറക്ടർ കെ.പി. ഇല്യാസ് മുഖ്യ പ്രഭാഷണം നടത്തി. തണൽ ജില്ലാ സെക്രട്ടറി കുന്നിൽ സുൽഫി, അഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്, മാടൻവിള ഭഗവതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ബിജു, പെരുമാതുറ മുസ്ലിം ജമാഅത്ത് സെക്രട്ടറി ടി.എം. നസീർ, സെൻട്രൽ ജുമാമസ്ജിദ് സെക്രട്ടറി എം. അബ്ദുൾ വാഹിദ്, പ്രവാസി വ്യവസായി അഡ്വ. സിറാജുദീൻ, ഫാൽക്കൻ കമ്പനി എം.ഡി ഷിബു, പെരുമാതുറ കൂട്ടായ്മ ജനറൽ കൺവീനർ ടി.എം. ബഷീർ എന്നിവർ സംസാരിച്ചു.
വൃക്കരോഗികളുടെ എണ്ണത്തിനനുസരണമായി ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കണം - ഡോ. എം.ഐ. സഹദുള്ള.





0 Comments