/uploads/news/news_വേളാങ്കണ്ണി_തീർത്ഥാടന_കേന്ദ്രത്തിൽ_വേളാങ..._1724843108_7855.jpg
Festivals

വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിൽ വേളാങ്കണ്ണി മാതാവിൻ്റെ തിരുനാൾ ആഗസ്റ്റ് 30 വെള്ളിയാഴ്ച്ച കൊടികയറും


പള്ളിത്തുറ, തിരുവനന്തപുരം: പള്ളിത്തുറ കൊച്ചു വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിൽ വേളാങ്കണ്ണി മാതാവിൻ്റെ തിരുനാൾ ആഗസ്റ്റ് 30 വെള്ളിയാഴ്ച്ച കൊടികയറും. ഇടവികാരി ഫാ. ബിനു ജോസഫ് അലക്സ്. പതാക ഉയർത്തുന്നതോടെ 10 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്കു തുടക്കമാവും. ആഗസ്റ്റ് 30 ന് ആരംഭിച്ച് സെപ്റ്റംബർ 08 ന് സമാപിക്കുകയും 9 ന് കൊട്ടിയിറക്കുകയും ചെയ്യുന്ന രീതിയിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

തിരുനാൾ ദിവസങ്ങളിൽ എല്ലാ വൈകുന്നേരവും ജപമാല, ലാറ്റിനി, ആശീർവാദം, സമൂഹ ദിവ്യബലി എന്നിവ ഉണ്ടാകും. കൂടാതെ സെപ്റ്റംബർ 7 ന് സന്ധ്യാവന്ദന പ്രാർത്ഥനയും ചപ്ര പ്രദക്ഷിണവും നടത്തും. തിരുനാൾ ദിവസമായ സെപ്റ്റംബർ 8 ന് രാവിലെ മുതൽ തിരക്കർമ്മങ്ങൾ, ഉച്ചയ്ക്ക് സ്നേഹ വിരുന്ന്, വൈകുന്നേരം തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ: ക്രിസ്തുദാസിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ സമൂഹ ദിവ്യബലി എന്നിവ നടക്കും.

ആഗസ്റ്റ് 30 ന് തിരുവനന്തപുരം വേദവ്യാസ കലാകേന്ദ്രത്തിൻ്റെ മറിമായം നാടകം. സെപ്റ്റംബർ 1 ന് തിരുവനന്തപുരം സൂപ്പർ ഹീറോസിൻ്റെ ആവേശം. " ഡാൻസ് ഷോ, സെപ്റ്റംബർ 3 ന് ശ്രീനന്ദന തിരുവനന്തപുരത്തിൻ്റെ "യാനം" നാടകം. 6-ാം തീയതി കോഴിക്കോട് സങ്കീർത്തനയുടെ 'ചിറക് ' നാടകം, തിരുനാൾ ദിവസം രാത്രി 9 ന് കോട്ടയം മെഗാ ബീറ്റ്സിൻ്റെ ഗാനമേള തുടങ്ങിയ കലാപരിപാടികളും നടക്കും.

എം.എൽ എ കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മേധാവികൾ യോഗം ചേർന്നുതിരുന്നാൾ ഒരുക്കങ്ങൾ വിലയിരുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

തിരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കമ്മിറ്റി അംഗങ്ങൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. തീർത്ഥാടകർക്കു വേണ്ടി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രത്യേക ബസ് സർവ്വീസ്, മെഡിക്കൽ ടീമിൻ്റെ സേവനം തുടങ്ങിയവ ലഭ്യമാണന്നും കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

ഇടവക വികാരി ഫാ. ബിനു ജോസഫ് അലക്സ്, ഇടവക സെക്രട്ടറി അഡ്വ. കോൺസ്റ്റെൻ്റെൻ വൈ, ബി.സി സി കോ. ഓർഡിനേറ്റർ സന്തോഷ് ആൻ്റോ, വൈസ് പ്രസിഡന്റ് പാട്രിക് ഗോമസ്, സിസ്റ്റർ ട്രെസ്സി കൺവീനർമാരായ സന്തോഷ് അലക്സ്, മാർട്ടിൻ മിരാൻ്റെ, എഫ്.എം ക്രിസ്റ്റിൽ, ലാമ്പർട്ട് മിരാൻ്റ , വിൻസന്റ് മസ്ക്രീനാസ്, ജോസ് തോമസ് മെർലിൻ തോമസ്, ഷീബ അലാ ഡ് , സോഫിയ വിക്ടർ, ജെനി പ്രവീൺ, ഫ്രാങ്ക്ളിൻ ഗോമസ്, മോളി ഡെൻസിൽ, ജെസി ജോസഫ്,ബെർട്ടിൻസ്ക്കറിയ കൂടാതെ വിവിധ തിരുനാൾ കമ്മിറ്റി കൺവീനർമാരും, ഫിനാൻസ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

ആഗസ്റ്റ് 30 ന് ആരംഭിച്ച് സെപ്റ്റംബർ 08 ന് സമാപിക്കുകയും 9 ന് കൊട്ടിയിറക്കുകയും ചെയ്യുന്ന രീതിയിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

0 Comments

Leave a comment