കഴക്കൂട്ടം: സി.ആർ.പി.എഫ്, പള്ളിപ്പുറം റസിഡന്റ്സ് അസോസിയേഷന്റെ (പി.റ്റി.ആർ.എ) പതിമൂന്നാമത് കുടുംബ സംഗമവും വാർഷിക പൊതുയോഗവും ഇന്ന് (ശനിയാഴ്ച) രാവിലെ 10.30ന് സി.ആർ.പി.എഫ് ജംഗ്ഷനടുത്തെ വിളയിൽ ഷോപ്പിംഗ് കോംപ്ലക്സിൽ നടക്കും. കഴക്കൂട്ടം പ്രസ് ക്ളബ് പ്രസിഡന്റ് ജി.സുരേഷ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. കലാമത്സരങ്ങളുടെ ഉദ്ഘാടനം അണ്ടൂർക്കോണം വാർഡംഗം ശിവ പ്രസാദ് നിർവഹിക്കും. പോത്തൻകോട് സി.ഐ ഷാജി മുഖ്യപ്രഭാഷണം നടത്തും. മുതിർന്നവരെ ആദരിക്കലും. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡും നിർദ്ധന വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡും ചടങ്ങിൽ നൽകും. വെള്ളൂർ വാർഡംഗം ജയചന്ദ്രൻ, ഫോറം പ്രസിഡന്റ് കാസിംപിള്ള, പി.റ്റി.ആർ.എ സെക്രട്ടറി സൈനംകുട്ടി, ജോ.സെക്രട്ടറി സുരേഷ്, സ്ഥാപക പ്രസിഡന്റ് എൻ.എ.മജീദ് എന്നിവർ പങ്കെടുക്കും.
സി.ആർ.പി.എഫ്, പള്ളിപ്പുറം റസിഡന്റ്സ് അസോസിയേഷന്റെ കുടുംബ സംഗമവും വാർഷിക പൊതുയോഗവും





0 Comments