/uploads/news/news_ഇസ്രായേലിലേക്ക്_ഇന്ത്യൻ_വിനോദ_സഞ്ചാരികളു..._1721361138_7925.jpg
FOREIGN

ഇസ്രായേലിലേക്ക് ഇന്ത്യൻ വിനോദ സഞ്ചാരികളും, തീർത്ഥാടകരും എത്തിത്തുടങ്ങി: ഇസ്രയേൽ ടൂറിസം ഡയറക്ടർ


കൊച്ചി: അൽപകാലത്തെ ഇടവേളക്ക് ശേഷം ഇസ്രയേൽ ഉൾപ്പെടുന്ന നാടുകളിലേക്ക് ഇന്ത്യയിൽ നിന്നുൾപ്പെടെ തീർത്ഥാടകർ എത്തി തുടങ്ങിയെന്ന് ഇന്ത്യയിലെ ഇസ്രയേൽ ടൂറിസം ഡയറക്ടർ അമൃത ബംഗാര അവകാശപ്പെട്ടു.

കൊച്ചിയിൽ സീറോ മലബാർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമൃത ബാംഗാര.

ഇസ്രയേൽ ഉൾപ്പെടുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇപ്പോൾ വിനോദ സഞ്ചാരത്തിനും, തീർത്ഥാടനത്തിനും പറ്റിയ സാഹചര്യമാണ് ഉള്ളതെന്നും അവർ പറഞ്ഞു.

ഒരിടവേളയ്ക്ക് ശേഷം കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്ന് നിരവധിപേർ വിശുദ്ധ നാടുകൾ സന്ദർശിക്കാൻ പോയിത്തുടങ്ങിയെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചൂണ്ടിക്കാട്ടി.

ക്രൈസ്തവരുടെ വിശുദ്ധ നാട് സന്ദർശനത്തിന് സർക്കാർ സബ്സിഡി അനുവദിക്കണമെന്ന കാര്യം കേന്ദ്ര ന്യൂന പക്ഷ ക്ഷേമ മന്ത്രി ജോർജ്ജ് കുര്യനോട് ആവശ്യപ്പെടുമെന്ന് മേജർ ആർച്ച് ബിഷപ്പ് അറിയിച്ചു.

ഇസ്രയേൽ ടൂറിസത്തിൻ്റെ ഇന്ത്യയിൽ നിന്നുള്ള അംബാസിഡർ ഫാ. സ്ലീബാ കാട്ടുമങ്ങാട്, ഹോളി ലാൻഡ് പിൽഗ്രിമേജ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജോസ് സ്ളീബാ എന്നിവരും ഇസ്രയേൽ ടൂറിസം ഡയറക്ടർക്ക് ഒപ്പമുണ്ടായിരുന്നു.

ഇസ്രയേൽ ഉൾപ്പെടുന്ന നാടുകളിലേക്ക് ഇന്ത്യയിൽ നിന്നുൾപ്പെടെ തീർത്ഥാടകർ എത്തി തുടങ്ങി

0 Comments

Leave a comment