തിരുവനന്തപുരം: ആശുപത്രി ക്യാന്റീനിൽ നിന്ന് വാങ്ങിയ ആഹാരപ്പൊതിക്കുള്ളിൽ അട്ടയുണ്ടായിരുന്നെന്ന് പരാതി.
കാവടിക്കോണം സ്വദേശി ധനുഷിനാണ് ദുരനുഭവമുണ്ടായത്. കാലിലേറ്റ മുറിവ് പഴുത്തതിനെ തുടർന്ന് ആശുപത്രിയിൽ കിടത്തിച്ചികിത്സയ്ക്ക് വിധേയനായ രോഗിയാണ് ഇദ്ദേഹം. കൂട്ടിരിപ്പുകാരിയായ ഭാര്യയാണ് രാവിലെ കാൻ്റീനിൽ നിന്ന് ഭക്ഷണം പൊതിഞ്ഞു വാങ്ങിയത്. പിന്നീട് ധനുഷിൻ്റെ അടുത്തെത്തി കഴിക്കാനായി വാങ്ങിയ ഭക്ഷണ പൊതിയിലാണ് അട്ടയെ കണ്ടത്. തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിലെ രോഗി വാങ്ങിയ ഭക്ഷണ പൊതിയിലാണ് അട്ട ഉണ്ടായിരുന്നത്. ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. ക്യാൻ്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും പരാതിയുണ്ട്.
തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിലെ രോഗി വാങ്ങിയ ഭക്ഷണ പൊതിയിലാണ് അട്ട ഉണ്ടായിരുന്നത്





0 Comments