തിരുവനന്തപുരം: ‘ആരോഗ്യം ആനന്ദം’ ‘അകറ്റാം അർബുദം’ എന്ന ക്യാമ്പയിനൊപ്പം കൈ കോർത്ത് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററും (RCC ). സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന, കാൻസർ മുൻകൂർ നിർണയ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ജനകീയ പ്രചാരണ പരിപാടിയാണ് ‘ആരോഗ്യം ആനന്ദം’ ‘അകറ്റാം അർബുദം’ എന്നത്. ക്യാമ്പയിന്റെ ഭാഗമായി ആരംഭിച്ച, സ്ത്രീകൾക്കു വേണ്ടിയുള്ള സൗജന്യ ഗർഭാശയഗള, സ്തനാർബുദ നിർണയ പരിശോധന തുടരുന്നു.

ഫെബ്രുവരി 4ന്, ലോക കാൻസർ ദിനത്തിൽ ആരംഭിച്ച സൗജന്യ പരിശോധനാ ക്യാമ്പയിൻ മാർച്ച് 8 വനിതാ ദിനത്തിൽ അവസാനിക്കും. ആർ.സി.സി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് പരിശോധനാ സമയം. സൗജന്യമായി നടത്തുന്ന പ്രാഥമികതല പരിശോധനയ്ക്ക് ശേഷം രോഗം സംശയിക്കുന്നവർക്ക് കൂടുതൽ പരിശോധനകൾ നിർദേശിക്കും. ബുക്കിങ്ങിനും വിവരങ്ങൾക്കും താഴെയുള്ള നമ്പറിൽ ബന്ധപ്പെടണം – 0471 2522299.
സൗജന്യമായി നടത്തുന്ന പ്രാഥമികതല പരിശോധനയ്ക്ക് ശേഷം രോഗം സംശയിക്കുന്നവർക്ക് കൂടുതൽ പരിശോധനകൾ നിർദേശിക്കും. ബുക്കിങ്ങിനും വിവരങ്ങൾക്കും താഴെയുള്ള നമ്പറിൽ ബന്ധപ്പെടണം – 0471 2522299.





0 Comments