കഴക്കൂട്ടം: കഴക്കൂട്ടം മണ്ഡലത്തിൽ ഹോമിയോ സ്പർശം എന്ന പേരിൽ സൗജന്യ ഹോമിയോപതി ചികിത്സയും മരുന്നും വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ഹോമിയോ സ്പർശത്തിന് തുടക്കമായി. ശ്രീകാര്യം, ചാവടിമുക്ക് ഗാന്ധിപുരം റോഡിൽ മൊബൈൽ ചികിത്സാ വാഹനത്തിന്റെയും വീട്ടിൽ ചികിത്സ നൽകുന്നതിന്റെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. ഡി.എം.ഓ ഡോ. സി.എസ്.പ്രദീപ്, ഡോ. ജെ.സുമം, ഡോ. ആർ.ഷെനി, ഡോ. കെ.എസ്.ഷൈജ, നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.സുദർശനൻ, കൗൺസിലർ കെ.എസ്.ഷീല തുടങ്ങിയവർ പങ്കെടുത്തു. ഹോമിയോപ്പതി വകുപ്പ് തിരുവനന്തപുരം ജില്ലയാണ് ഹോമിയോ സ്പർശം പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. നിയോജക മണ്ഡലത്തിലെ നിവാസികൾക്കുണ്ടാകന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഹോമിയോപ്പതിവകുപ്പിലെ സീനിയർ വിദഗ്ദ്ധ ഡോക്ടർ, ഹൗസ് സർജൻ, പാരാമെഡിക്കൽ സ്റ്റാഫും എന്നിവരടങ്ങിയ സംഘം വീട്ടിലെത്തി പരിശോധിച്ച്, അനുയോജ്യമായ ചികിത്സ നിർദ്ദേശങ്ങളും, ഔഷധവും നൽകും രോഗികളെ കഴിയുന്നതും ഈ പ്രത്യേക സാഹചര്യത്തിൽ ആശുപത്രികളിലേക്ക് എത്തിക്കാതെ അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ചികിത്സകൾ വേണ്ടിവരുന്നവർ 9447103222, 9961230754, 9446698961, എന്നീ നമ്പരുകളിൽ വിളിക്കുകയോ വാട്ട്സാപ്പ് സന്ദേശം വഴി ചികിത്സ ആവശ്യപ്പെടാവുന്നതാണ്.
കഴക്കൂട്ടം മണ്ഡലത്തില്‍ ഹോമിയോ സ്പര്‍ശത്തിന് തുടക്കമായി





0 Comments