എറണാകുളം: എറണാകുളം കളമശ്ശേരി കിൻഫ്ര തീപിടുത്തത്തിൽ പൊള്ളലേറ്റവർക്ക് അടിയന്തിര വൈദ്യ സഹായമൊരുക്കി കനിവ് 108 ആംബുലൻസ് ജീവനക്കാർ. എറണാകുളം ജനറൽ ആശുപത്രി, ഇടപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം, കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ കനിവ് 108 ആംബുലൻസുകളാണ് സംഭവ സ്ഥലത്തേക്ക് വിന്യസിച്ചത്.
രാവിലെ 8.30ന് ജനറൽ ആശുപത്രിയിലെ കനിവ് 108 ആംബുലൻസാണ് ആദ്യം സംഭവ സ്ഥലത്തേക്ക് വിന്യസിച്ചത്. തുടർന്ന് അഗ്നിശമന സേനയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ മറ്റ് രണ്ടു ആംബുലൻസുകൾ കൂടി വിന്യസിക്കുകയായിരുന്നു. അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പടെ പൊള്ളലേറ്റ 32 പേർക്ക് പ്രഥമ ശുശ്രൂഷ നൽകി കളമശേരി മെഡിക്കൽ കോളേജിലേക്ക് കനിവ് 108 ആംബുലൻസ് സംഘം മാറ്റി.
കനിവ് 108 ആംബുലൻസ് പൈലറ്റുമാരായ എസ്.സുനിലാൽ, ഇ.അജേഷ് കുമാർ, ജിനു സഹജൻ, മുഹമ്മദ് സിറാജ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്മാരായ ശ്രുതി ഗോപി, എ.അമീർ ഖാൻ, എം.എം.ലിന്റുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് അടിയന്തിര വൈദ്യ സഹായം എത്തിച്ചത്.
കിൻഫ്ര തീപിടുത്തത്തിൽ അടിയന്തിര വൈദ്യ സഹായമെത്തിച്ച് കനിവ് 108 ആംബുലൻസ് ജീവനക്കാ





0 Comments