<p>തിരുവനന്തപുരം. കേരളത്തിന്റെ കോവിഡ് പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തി ഉണ്ടെന്ന് കേന്ദ്ര സംഘം അറിയിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ അവർ ആശങ്ക അറിയിച്ചിട്ടില്ലെന്നും,പുതുതായി പൊതു മാർഗ നിർദേശങ്ങൾ ഒന്നും തന്നെ കേന്ദ്രം നൽകിയിട്ടില്ലെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു..എന്നാൽ കേരളത്തിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള കോവിഡ് വ്യാപനം കൂടുതലാണെന്നും,അതിനെതിരെ കൂടുതൽ ജാഗ്രത കാട്ടിയില്ലെങ്കിൽ വീണ്ടും ഗുരുതര സാഹചര്യം ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു..90 ലക്ഷം ഡോസ് വാക്സിൻ കൂടി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു...</p>
കേന്ദ്ര സംഘം സംതൃപ്തി അറിയിച്ചുവെന്ന് ആരോഗ്യമന്ത്രി...





0 Comments