തിരുവനന്തപരം:ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിക്കുന്നത്. ജൂലായ് 12-ന് യുഎഇയിൽ നിന്ന് കേരളത്തിൽ എത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിൾ പരിശോധനയിലാണ് ഇയാൾക്ക് രോഗം കണ്ടെത്തിയത്.രോഗം സ്ഥിരീകരിച്ച ആളിന്റെ മാതാപിതാക്കളും ഓട്ടോ ടാക്സി ഡ്രൈവറുമടക്കം 11 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. രോഗി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു





0 Comments