പോത്തൻകോട്: കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോത്തൻകോട് ഗ്രാമപഞ്ചായത്തും തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് പോത്തൻകോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലെ ബസ്സുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പോത്തൻകോട് ടൗൺ വാർഡ് മെമ്പർ എസ്.വി.സജിത്, ആരോഗ്യ പ്രവർത്തകരായ ഷിബു, സുധൻ.എസ്.നായർ, ഹർഷ കുമാർ എന്നിവരും പോത്തൻകോട് ഗ്രാമപഞ്ചായത്ത് കേര കർഷക സമിതി പ്രസിഡൻറ് എസ്.ബാബു, ആശാ പ്രവർത്തകർ എന്നിവരും നേതൃത്വം നൽകി.
കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോത്തൻകോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലെ ബസ്സുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി





0 Comments