തിരക്ക് നിറഞ്ഞ നിങ്ങളുടെ ദൈനംദിന ജീവിതത്തിനിടയിൽ ശരീരത്തിനും ചർമ്മത്തിനും സംഭവിക്കുന്ന ദോഷകരമായ മാറ്റങ്ങൾക്ക് പരിഹാരം കാണാൻ അധികമാരും ശ്രദ്ധ നൽകാറില്ല. എത്ര ജോലിത്തിരക്കുകൾ ഉണ്ടെങ്കിലും നമ്മുടെ നിത്യ ജീവിതത്തിൽ ആരോഗ്യകരമായ രീതിയിലൊരു സന്തുലിതാവസ്ഥ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ അത് ഇത് ഉറപ്പായും പലരീതിയിലും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
അതുകൊണ്ടുതന്നെ നിങ്ങളുടെ നിത്യജീവിതത്തിലെ തിരക്കിനിടയിൽ സ്വയം കുറച്ച് സമയം കണ്ടെത്തി ശരീരത്തെ സ്വയം പരിചരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ചർമ്മത്തെയും അതോടൊപ്പം മനസ്സിനെയും ഒരുപോലെ ശാന്തമാകാൻ ഇത് സഹായിക്കും. ഇതിന് നിങ്ങളെ സഹായിക്കുന്ന അഞ്ച് സ്വയം പരിചരണ നുറുങ്ങുകൾ ഇതാ.
ആരോഗ്യമുള്ള ചർമ്മത്തിന്റെയും ശരീരത്തിന്റെയും ആദ്യം താക്കോൽ ജലാംശം തന്നെയാണ്. ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചർമ്മത്തെ അടിഞ്ഞു കൂടാൻ സാധ്യതയുള്ള ടോക്‌സിനുകളെ പുറന്തള്ളുകയും ചെയ്യുന്നു. അതിനാൽ തന്നെ, ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശുപാർശ ചെയ്യപ്പെടുന്നു. കൂടാതെ ചർമത്തിലെ ജലാംശം പകരാനായി നാച്ചുറൽ അർഗൻ ഓയിൽ, ലാവെൻഡർ ബോഡി ലോഷൻ എന്നിവപോലുള്ള ശാന്ത ഗുണങ്ങൾ ഉള്ള ചേരുവകൾ ഉപയോഗിച്ച് ചർമ്മത്തിന് അധിക പോഷണം നൽകുക. ഗുണങ്ങൾ നിരവധി അടങ്ങിയ ഇത്തരം ചേരുവകൾ നിങ്ങളുടെ ചർമ്മത്തെ പരിപോഷിപ്പിക്കുകയും ശാന്തമാക്കുകയും ചെയ്യുന്നു.
30 കഴിയുമ്പോൾ തീർച്ചയായും ഉപയോഗിക്കേണ്ടതാണ് വൈറ്റമിൻ സി സിറം. പ്രത്യേകിച്ച് രാവിലെ സമയങ്ങളിൽ വൈറ്റമിൻ സി ഉപയോഗിക്കാൻ ശ്രമിക്കുക. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളും അതുപോലെ അന്തരീക്ഷ മലിനീകരണം മൂലം ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെ വേഗത്തിൽ ഇല്ലാതാക്കാൻ വൈറ്റമിൻ സി സഹായിക്കും. ചർമ്മത്തിന് തിളക്കം നൽകാനും നിറ വ്യത്യാസം മാറ്റാനുമൊക്കെ കറുത്ത പാടുകൾ കുറയ്ക്കാനുമൊക്കെ വളരെ നല്ലതാണ് സിറം. രാവിലെ സൺ സ്ക്രീൻ ഉപയോഗിക്കുന്നത് സൺ സ്ക്രീനിൻ്റെ ഗുണം ഇരട്ടിയാക്കാൻ വളരെ നല്ലതാണ്.
ചർമ്മ സംരക്ഷണം
0 Comments