നേമം: ട്രാൻസ്ജെൻഡേഴ്സിന്റെ ശാരീരിക മാനസിക പ്രശ്നങ്ങൾക്കുള്ള ചികിത്സാ പദ്ധതിയായ "അനവദ്യ" പ്രൊജക്ടിന്റെ ഭാഗമായി നേമം ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടക്കൽ ഗവണ്മെന്റ് ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ഹൈജിനിന്റെയും, ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും അഭിമുഖ്യത്തിലാണ് ജനുവരി 21, 22 തീയതികളിലായി മെഡിക്കൽ ക്യാമ്പ് നടത്തിയത്.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ഗ്ലാഡി ഹാൽവിൻ, കോട്ടക്കൽ ഗവ. മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ: അഞ്ജലി.എ, സൈക്കോളജിസ്റ്റ് സീത.ടി.എം, നേമം ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കോട്ടക്കൽ ഗവണ്മെന്റ് ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ഹൈജിനിന്റെയും, ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും അഭിമുഖ്യത്തിലാണ് ജനുവരി 21, 22 തീയതികളിലായി മെഡിക്കൽ ക്യാമ്പ്





0 Comments