/uploads/news/1776-IMG-20200521-WA0017.jpg
Health

നൗഷാദ് കൂട്ടായ്മ റംസാൻ കിറ്റുകൾ വിതരണം ചെയ്തു


കഴക്കൂട്ടം: തിരുവനന്തപുരം ജില്ലാ നൗഷാദ് കൂട്ടായ്മ സമൂഹത്തിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർദ്ധനരായ കുടുംബങ്ങൾക്ക് റംസാൻ കിറ്റുകളും പച്ചക്കറികളും വിതരണം ചെയ്തു. അതോടൊപ്പം ഓരോരുത്തർക്കും 1000 രൂപ വീതം ധനസഹായവും നൽകി. ജില്ലാ പ്രസിഡൻ്റ് നൗഷാദ് തോട്ടുംകരയുടെ നേതൃത്വത്തിലാണ് വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള കിറ്റുകൾ വിതരണം ചെയ്തത്. കോവിഡ്- 19 ൻ്റെ സാഹചര്യത്തിൽ റംസാൻ പ്രമാണിച്ചു നൗഷാദ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം എല്ലാ ജില്ലകളിലും സമൂഹത്തിൽ കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായങ്ങൾ, ഭക്ഷ്യധാന്യ വിതരണം, രക്തദാനം എന്നീ സാമൂഹിക പ്രവർത്തനങ്ങൾ നടത്തി വരുകയാണ്. നൗഷാദ് തോട്ടുംകര, ആദ്യ കിറ്റ് നൗഷാദ് ബാഖവി ഉസ്താദിന് കൈമാറി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നൗഷാദ് വർക്കല രക്ഷാധികാരി നൗഷാദ് കൊടിവിള ജോയിന്റ് സെക്രട്ടറി നൗഷാദ് കല്ലമ്പലം എന്നിവർ പങ്കെടുത്തു.

നൗഷാദ് കൂട്ടായ്മ റംസാൻ കിറ്റുകൾ വിതരണം ചെയ്തു

0 Comments

Leave a comment