/uploads/news/1931-IMG_20201026_152205.jpg
Health

പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ഹൈപവർ യു.വി ഡിസിൻഫക്ഷൻ ലാമ്പ്


കഴക്കൂട്ടം: ചൂട് അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുനശീകരണം നടത്തുന്ന ഒരു ലൈറ്റാണ് ഹൈപവർ യു.വി ഡിസിൻഫക്ഷൻ ലാമ്പ്. ഒരു മുറിയോ, അല്ലെങ്കിൽ വലിയൊരു ഹാളോ എന്തായാലും വെള്ളത്തിൻ്റെയോ ഒരു കെമിക്കലിൻ്റെയോ ഉപയോഗമില്ലാതെ തന്നെ ശുദ്ധീകരിക്കാൻ കഴിയുന്ന ഉപകരണമാണിത്. 10 മുതൽ 15 മിനിറ്റിനുള്ളിൽ തന്നെ പൂർണമായും ശുദ്ധീകരിക്കാൻ കഴിയുന്ന ഉപകരണമാണ് ഹൈപവർ യു.വി ഡിസിൻഫക്ഷൻ ലാമ്പ്. വായു, വെള്ളം എന്നിവയിലെ തന്നെ അണുനശീകരണം നടത്താൻ കഴിയുന്ന ഉപകരണങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സ്റ്റാർ ഹൈടെക് എന്ന ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഉപകരണത്തിൻ്റെ നിർമ്മാതാവ്. ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതാണ് ഉൽപന്നമെന്ന് കമ്പനി സ്റ്റാഫ് പറഞ്ഞു. എന്നാൽ ഉപകരണം പ്രവർത്തിപ്പിക്കുമ്പോൾ അതിൻ്റെ പ്രവർത്തന മേഖലയിൽ പ്രവേശിക്കുന്നത് മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കും. ഇത് ഒരു റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന സിസ്റ്റം ആണ്. സ്വിച്ച് ഓൺ ചെയ്ത് 15 സെക്കൻ്റിന് ശേഷം പ്രവർത്തനമാരംഭിക്കും. ഈ സമയത്തിനുള്ളിൽ മുറിക്ക്പു പുറത്തിറങ്ങാവുന്നതാണ്. തുടർന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സമയം സെറ്റ് ചെയ്യാം. (റിപ്പോർട്ടർ: സബീർ അബ്ദുൽ റഷീദ്).

പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ഹൈപവർ യു.വി ഡിസിൻഫക്ഷൻ ലാമ്പ്

0 Comments

Leave a comment