കഴക്കൂട്ടം: മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ആവശ്യമായ മരുന്നുകൾ എത്തിച്ചപ്പോൾ മരുന്നുകൾ വണ്ടിയിൽ നിന്നും ഇറക്കാനും പ്രസിഡന്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ എത്തി മാതൃകയായി. കൊറോണ വ്യാപന പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ നടപടികളുടെ ഭാഗമായി തൊഴിലാളി യൂണിയൻ പ്രവർത്തകർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മരുന്നുകൾ എത്തിയപ്പോൾ ഡോക്ടർ പ്രസിഡൻറിനെ വിവരമറിയിച്ചു. തുടർന്ന് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ വിദ്യാഭ്യാസ കാര്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർമാരായ എസ്.സുധീഷ് ലാൽ, എം.ഷാനവാസ് എന്നിവരും മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി.പി.മണിയും ചേർന്നാണ് മരുന്നുകൾ ഇറക്കി വച്ചത്. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനായി കഴിഞ്ഞ 19 ആം തീയതി മുതൽ ഗ്രാമപഞ്ചായത്ത് 24 മണിക്കൂറും പ്രവർത്തിച്ചു വരുകയാണ്. പകൽ രണ്ടു പഞ്ചായത്ത് അംഗങ്ങളും രണ്ടു ആരോഗ്യ ജീവനക്കാരും, രാത്രിയിൽ അംഗങ്ങൾ അടക്കം മറ്റു നാലു പേരും തുടർച്ചയായി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുകയാണ്. കൂടാതെ പഞ്ചായത്ത്& രൂപീകരിച്ചിട്ടുള്ള എമർജൻസി റെസ്പോൺസ് ടീം 24 മണിക്കൂറും പോലീസുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണ്. നാളെ മുതൽ ഒറ്റപ്പെട്ടു കഴിയുന്നവർക്ക് കമ്മ്യുണിറ്റി കിച്ചണിൽ നിന്നും വീടുകളിൽ ഭക്ഷണം എത്തിക്കും. ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർക്കും പാലിയേറ്റിവ് രോഗികൾക്കും ആവശ്യമായ മരുന്നുകൾ ആശാവർക്കമാർ വഴി വീടുകളിൽ എത്തിക്കും.
പി.എച്.സിയിൽ മരുന്ന് ഇറക്കാനും പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ





0 Comments