/uploads/news/news_പെരുമാതുറ_തണലിൽ_പെയ്ൻ_ആന്റ്_പാലിയേറ്റീവ്..._1705933777_4673.jpg
Health

പെരുമാതുറ തണലിൽ പെയ്ൻ ആന്റ് പാലിയേറ്റീവ് സെന്റർ ആരംഭിച്ചു


പെരുമാതുറ: പെരുമാതുറ തണലിന് ഒരു പുതിയ ചുവടു വെയ്പ് കൂടി. നിരവധി സേവനങ്ങൾക്കൊപ്പം പുതുതായി പെയ്ൻ ആന്റ് പാലിയേറ്റീവ് സെന്റർ കൂടി ആരംഭിച്ചു. ആയുര്‍വേദ പാലിയേറ്റിവ് ജില്ലാ നോഡല്‍ ഓഫീസർ ഡോ: ഷര്‍മദ് ഖാന്‍ "Pain and Palliative" എന്ന സ്ഥാപനത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ചു, 

പെരുമാതുറ തണല്‍ ഡയാലിസിസ് സെന്റർ, ഫിസിയോ തെറാപ്പി സേവനം, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റർ, സ്പേസ് ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങ് എന്നീ സ്ഥാപനങ്ങളുടെ കൂട്ടത്തിലാണ് പുതിയ ചുവടു വയ്പ്.

ഉത്ഘാടനത്തെ തുടർന്ന് പാലിയേറ്റീവിന്റെ പരിചരണത്തെ കുറിച്ച് വിശകലനം നടത്തി. പുതുക്കുറിച്ചി പാലിയേറ്റിവ് ക്ലിനിക് സിസ്റ്റര്‍ സമി, ഗാന്ധിയൻ ഉമ്മര്‍, ആശാ പ്രവര്‍ത്തകര്‍, തണല്‍ സ്റ്റാഫുകള്‍ കൂടാതെ തണൽ പ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

പെരുമാതുറ തണല്‍ ഡയാലിസിസ് സെന്റർ, ഫിസിയോ തെറാപ്പി സേവനം, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റർ, സ്പേസ് ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങ് എന്നീ സ്ഥാപനങ്ങളുടെ കൂട്ടത്തിലാണ് പുതിയ ചുവടു വയ്പ്

0 Comments

Leave a comment