കഴക്കൂട്ടം: അണു വിമുക്തമാക്കുന്നതിനും മഴക്കാല പൂർവ്വ ആന്തരീക ശുചീകരണത്തിനുമായി മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ധൂപസന്ധ്യ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ധൂപചൂർണ്ണം പുകച്ചു. മംഗലപുരം ജംങ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ ധൂപകുണ്ഡത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വേങ്ങോട് മധു ചൂർണ്ണം കത്തിച്ച് ധൂപ സന്ധ്യ ഉത്ഘാടനം നിർവ്വഹിച്ചു. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ, മെമ്പർമാരായ കെ.ഗോപിനാഥൻ, സുധീഷ് ലാൽ, സി.ജയ്മോൻ, എം.ഷാനവാസ്, സെക്രട്ടറി ജി.എൻ.ഹരി കുമാർ, പോലീസ് എസ്.എച്ച്.ഒ പി.ബി.വിനോദ്, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ രഞ്ജിനി എന്നവർ നേതൃത്വം നൽകി.
മംഗലപുരത്ത് ധൂപസന്ധ്യ





0 Comments