/uploads/news/1548-IMG-20200320-WA0010.jpg
Health

മുരുക്കുംപുഴ റയിൽവേ സ്റ്റേഷനിൽ സാനിറ്റൈസർ കിയോസ്‌ക് സ്ഥാപിച്ചു ബ്ലോക്ക് പഞ്ചായത്ത്‌


കഴക്കൂട്ടം: കൊറോണ വൈറസ് ബാധയുടെ സമൂഹ വ്യാപനം തടയാൻ ആരോഗ്യ വകുപ്പ് ആഹ്വാനം ചെയ്ത 'ബ്രേക്ക് ദി ചെയിൻ' കാമ്പയിന്റെ ഭാഗമായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന സാനിറ്റൈസർ കിയോസ്ക് മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിലും സ്ഥാപിച്ചു. പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം സ്റ്റേഷൻ മാസ്റ്റർ അനൂപിന് സാനിറ്റൈസർ നൽകി ഉത്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. എം. യാസിർ, ബ്ലോക്ക് വികസനകാര്യ ചെയർപേഴ്സൺ നസീമ, ഗ്രാമ പഞ്ചായത്ത് വികസന ചെയർമാൻ മംഗലപുരം ഷാഫി, ബ്ലോക്ക് മെമ്പർ കുന്നുംപുറം വാഹിദ്, ബി.ഡി.ഒ ഷൈനി, സന്ധ്യാ ദേവി എന്നിവർ പങ്കെടുത്തു.

മുരുക്കുംപുഴ റയിൽവേ സ്റ്റേഷനിൽ സാനിറ്റൈസർ കിയോസ്‌ക് സ്ഥാപിച്ചു ബ്ലോക്ക് പഞ്ചായത്ത്‌

0 Comments

Leave a comment