കഴക്കൂട്ടം: ലോക്ക് ഡൗൺ കാലയളവിൽ ക്യാൻസർ അടക്കമുള്ള വിവിധ രോഗങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്ക് ആവശ്യമായ രക്തത്തിന് ബുദ്ധിമുട്ടുണ്ടായിരിക്കുന്ന സാഹചര്യത്തിൽ നൗഷാദ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയ० ഹോളിക്രോസ് ഹോസ്പിറ്റലിൽ രക്തം ദാനം ചെയ്തു. രോഗികൾക്കുള്ള രക്തത്തിൻ്റെ ദൗർലഭ്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും നൗഷാദ് കൂട്ടായ്മയിലെ നൗഷാദുമാർ രക്തദാനം നടത്തുന്നത്.
രക്തദാനത്തിനു തയാറായി നൗഷാദുമാർ





0 Comments