കഠിനംകുളം: രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കണം എന്ന് ഓർമിപ്പിക്കുന്നതാണ് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രാധാന്യമെന്ന് കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ഫെലിക്സ് പറഞ്ഞു. കഠിനംകുളം ഗ്രാമപഞ്ചായത്തിൽപ്പെട്ട ചേരമാൻ തുരുത്ത്, കഠിനംകുളം ആയുർരക്ഷാ ക്ലിനിക്കുകളുടെ ആയുർരക്ഷാ ടാസ്ക് ഫോഴ്സിന്റെ പ്രഥമ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വാർഡുകളിലും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ബോധവൽക്കരണം നടത്തുന്നതിനും കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും സർക്കാർ നടപ്പിലാക്കിയ ആയുർവേദ പദ്ധതികൾ അറിയിക്കുന്നതിനും യോഗം തീരുമാനിച്ചു. കൂടാതെ ഈ മാസം 25ന് ധൂപ സന്ധ്യ സംഘടിപ്പിക്കുന്നതിനും മാസ്ക് ധരിക്കൽ, സാമൂഹ്യ പ്രതിബദ്ധത ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിനും, ആയുർവേദ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും തീരുമാനിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റൊളുദോൻ, വാർഡ് മെമ്പർമാരായ അബ്ദുള്ള, അനിത കുമാരി, മുൻ പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ വാഹിദ് എന്നിവർ പ്രസംഗിച്ചു. ഡോ. ഷർമദ് ഖാൻ, ഡോ.സിമി ദിവാൻ എന്നിവർ നേതൃത്വം നൽകി. ഡോ. രമ്യ.ജി.നായർ, ഡോ.മനീഷ്, ഡോ. മാളവിക, ഡോ. ഹേമന്ത്, ഡോ.ഉണ്ണികൃഷ്ണൻ, എഡ്വിൻ സുജിത്, മനു, ഷീജ, ടാസ്ക് ഫോഴ്സ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
രോഗം വരാതെ സൂക്ഷിക്കുന്നതാണ് കോവിഡ് പ്രതിരോധത്തിൻ്റെ പ്രാധാന്യമെന്ന് കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ഫെലിക്സ്





0 Comments