/uploads/news/news_ശ്രീനേത്ര_കണ്ണാശുപത്രിയുടെ_ഗ്ലോക്കോമ_വാര..._1741857398_3876.jpg
Health

കാഴ്ചയുടെ നിശബ്ദ കൊലയാളിയാണ് ഗ്ലോക്കോമ; സബ് കളക്ടർ ആൽഫ്രെഡ് ഓ.വി; ശ്രീനേത്ര കണ്ണാശുപത്രിയുടെ ഗ്ലോക്കോമ വാരാചരണത്തിനു തുടക്കം


തിരുവനന്തപുരം: കാഴ്ചയുടെ നിശബ്ദ കൊലയാളിയാണ് ഗ്ലോക്കോമയെന്നും കൃത്യ സമയത്ത് കാഴ്ച്ച പരിശോധന നടത്തി ഗ്ലോക്കോമ ഉണ്ടോയെന്ന് പരിശോധിക്കുന്നത് എല്ലാവരുടെയും കാഴ്ച്ച നിലനിർത്തുന്നതിന് പ്രധാനമാണെന്നും സബ് കളക്ടർ ആൽഫ്രെഡ് ഓ വി പറഞ്ഞു. ശ്രീനേത്ര കണ്ണാശുപത്രിയുടെ ലോക ഗ്ലോക്കോമ വാരാചണത്തോടനുബന്ധിച്ച് ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേകിച്ചും 40 വയസിനു മുകളിലുള്ളവർ കാഴ്ച്ച പരിശോധന കൃത്യമായി ചെയ്യേണ്ടതുണ്ട്. കാഴ്ച്ച പോലെ പ്രധാനമാണ് ആരോഗ്യവും. വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റെ ആരോഗ്യവും പ്രധാനമാണ്. മയക്കുമരുന്നുപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെ കുറിച്ച് വിദ്യാർത്ഥികളെയും സമൂഹത്തിനെയും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും സബ് കളക്ടർ പറഞ്ഞു.

മാർച്ച് 9 മുതൽ 15 വരെയാണ് ഗ്ലോക്കോമ വാരമായി ലോകമെമ്പാടും ആചരിക്കുന്നത്. 'ഭാവിയെ വ്യക്തമായി കാണുക' എന്നതാണ് ഈ വർഷത്തെ ഗ്ലോക്കോമ വാരത്തിൻ്റെ മോട്ടോ. ഇന്ന് രാവിലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ വച്ചു നടന്ന ഗ്ലോക്കോമ ബോധവത്കരണ പരിപാടിയിൽ ശ്രീനേത്രയിലെ വിദ്യാർഥികളും ഡോക്ടർമാരും യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികളും സ്‌റ്റാഫും പങ്കെടുത്തു.

സീനിയർ റെറ്റിന സർജൻ ഡോ. ആഷാദ് ശിവരാമൻ ഗ്ലോക്കോമയെ കുറിച്ചും നേത്ര സംരക്ഷണത്തിനെ കുറിച്ചും സംസാരിച്ചു. ശശി രേഖ നന്ദി പ്രകാശനം നടത്തി. പരിപാടിയുടെ ഭാഗമായി ശ്രീനേത്രയിലെ വിദ്യാർഥികൾ ഗ്ലോക്കോമ ചാർട്ട് പ്രസന്റേഷൻ, ബോധവത്കരണം, ഫ്ളാഷ്മോബ് എന്നിവയും അവതരിപ്പിച്ചു. സബ് കളക്ടർ ആൽഫ്രെഡ് ഓ വി ഐഎഎസ് ശ്രീനേത്രയിലെ സ്‌റ്റാഫുകളോടൊപ്പം ബലൂണുകൾ ഉയർത്തിപ്പിടിച്ച് ഗ്ലോക്കോമ വാരാചരണത്തിന് തുടക്കമിട്ടു

ശ്രീനേത്ര കണ്ണാശുപത്രിയുടെ ഗ്ലോക്കോമ വാരാചരണത്തിന് സബ് കളക്ടർ ആൽഫ്രെഡ് ഓ.വി തുടക്കമിട്ടു

0 Comments

Leave a comment