/uploads/news/news_സഹപാഠികളായ_ഡോക്ടർമാരെ_ആദരിച്ച്_കണിയാപുര..._1656843638_6421.jpg
Health

സഹപാഠികളായ ഡോക്ടർമാരെ ആദരിച്ച് കണിയാപുരം മുസ്ളീം ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "ക്ലാസ്മേറ്റ്സ്"


കഴക്കൂട്ടം: കണിയാപുരം, മുസ്ളീം ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ക്ളാസ് മേറ്റ്സിന്റെ നേതൃത്വത്തിൽ സഹപാഠികളായ ഡോക്ടർമാരെ ആദരിച്ചു.


സ്കൂളിലെ 82 - 85 വരെയുള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഡോക്ടേഴ്സ് ദിനത്തിൽ സഹപാഠികളെ ആദരിച്ചത്. ക്ലാസ്മേറ്റ്സ് കൂട്ടായ്മയിൽ മൂന്ന് ഡോക്ടർമാരാണുള്ളത്.


കോന്നി മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഡോ.രാജേന്ദ്രൻ, തിരുവനന്തപുരം മാനസിക രോഗാശുപത്രിയിലെ ഡോ.നജീബ്, തിരുവനന്തപുരം കിംസ് ആശുപത്രിയിലെ പീഡിയാട്രിഷ്യൻ ഡോ.സാദിഖ് എന്നിവർ.


കൂട്ടായ്മയിലെ അംഗങ്ങളായ ഡോക്ടർമാരെ ആദരിക്കുന്നതിനൊപ്പം ഡോക്ടർ നജീബിന്റെ ഭാര്യ ഡോ. മിനിരാജ് നജീബ്, ഡോ. സാദിക്കിന്റെ ഭാര്യ ഡോ.ജാസ്മിൻ സാദിഖ് എന്നിവരെയും ആദരിച്ചു. അണ്ടൂർക്കോണത്തെ സ്വകാര്യ ആശുപത്രിയിൽ നടന്ന ചടങ്ങിൽ കൂട്ടായ്മയിലെ ഏറെ പേരും പങ്കെടുത്തിയിരുന്നു.


സ്കൂളിലെ 82 - 85 കാലഘട്ടത്തിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "ക്ലാസ്മേറ്റ്സ്" - ലെ മൂന്ന് ഡോക്ടർമാരെയാണ് സഹപാഠികൾ ആദരിച്ചത്.

0 Comments

Leave a comment