മംഗലപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ മംഗലപുരം സിദ്ധ ഡിസ്പെൻസറിയിൽ രോഗ പ്രതിരോധ ശേഷി ക്ലിനിക് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ബോധവൽക്കരണവും മരുന്ന് വിതരണവും ഉത്ഘാടനം ചെയ്തു. ഇനി മുതൽ രോഗ പ്രധിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മരുന്ന് ഇവിടെ നിന്നും ലഭ്യമാകും. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർമാരായ വി.അജികുമാർ, ലളിതാംബിക, എം.ഷാനവാസ്, സി.ജയ്മോൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ മാഗ്ഗി എന്നിവർ പങ്കെടുത്തു.
സിദ്ധ ഡിസ്പെൻസറിയിൽ രോഗ പ്രതിരോധ ശേഷി ക്ലിനിക് ആരംഭിച്ചു





0 Comments