https://kazhakuttom.net/images/news/news.jpg
Health

സി.എച്ച്.സി പുത്തൻതോപ്പിൽ ഒരു ഹെൽപ്പ് ഡെസ്ക്


കഴക്കൂട്ടം: പുത്തൻതോപ്പ് സി.എച്ച്.സിയുടെ പരിധിയിൽ ഉൾപ്പെടുന്ന വാർഡിൽ താമസിക്കുന്ന ഡയാലിസിസ് ചെയ്യേണ്ടവർ, ക്യാൻസർ രോഗികൾ തുടങ്ങി അടിയന്തര ചികിത്സ ആവശ്യമായി വരുന്ന രോഗികൾക്കായി സി.എച്ച്.സി പുത്തൻതോപ്പിൽ ഒരു ഹെൽപ്പ് ഡെസ്ക് പ്രവർത്തിപ്പിക്കാൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. ഹെൽപ് ഡെസ്കിൽ നിന്നും അടിയന്തര ചികിത്സയ്ക്കായി വാഹന സൗകര്യം ഉൾപ്പെടെയുള്ള അത്യാവശ്യ സർവീസ് ഏർപ്പെടുത്തണമെന്നും ഡെപ്യൂട്ടി സ്പീക്കർ നിർദ്ദേശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഷാനിബ ബീഗം അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഹെൽപ്പ് ഡെസ്ക്കുമായി ബന്ധപ്പെടേണ്ട നമ്പർ: 96454 58269, 96050 09311, 97453 44395.

സി.എച്ച്.സി പുത്തൻതോപ്പിൽ ഒരു ഹെൽപ്പ് ഡെസ്ക്

0 Comments

Leave a comment