തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അശാസ്ത്രീയ ആരോഗ്യ വിവരണങ്ങൾ പിടിച്ചു കെട്ടേണ്ട അടുത്ത പാന്റെമിക്കെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. സുൽഫി നൂഹു പറഞ്ഞു. നൂറുകണക്കിന് ജീവനുകൾ അശാസ്ത്രീയ പ്രചരണങ്ങളിലൂടെ നഷ്ടപ്പെടുന്നുവെന്നും ഇത് കോവിഡ് 19 നേക്കാൾ ശക്തിയുള്ള പാന്റമിയ്ക്കാണെന്നും തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നടന്ന റ്റെടക്സ് പ്രസംഗ വേദിയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡ് കാലഘട്ടത്തിന് വളരെ മുൻപേ തന്നെ ക്യാൻസർ, ഡയബറ്റിസ്, അവയവദാനം പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയ വിവിധ പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ അബദ്ധജടിലമായ അശാസ്ത്രീയ സമൂഹ മാധ്യമ വിവരണങ്ങൾ
നിരവധി ജീവനുകൾ നഷ്ടപ്പെടുവാൻ കാരണമായി തീർന്നിട്ടുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ സമൂഹ മാധ്യമങ്ങളെക്കാൾ കൂടുതൽ വിശ്വാസ്യത ഉള്ളത് പ്രിൻറ് വിഷ്വൽ മീഡിയകൾക്കാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം വ്യാജ വാർത്തകൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുകൊണ്ടുള്ള ടൂളുകളിലൂടെ തുറന്നുകാട്ടേണ്ട സംവിധാനങ്ങൾ ഉണ്ടാക്കേണ്ടത് എൻജിനീയറിങ് ബിരുദധാരികളുടെ ചുമതലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നടന്ന വിഷയാവതരണങ്ങളിൽ സുമി അഗർവാൾ, മനോജ് രാഘവൻ,
അഞ്ജന ഗോപകുമാർ, നീരജ് മാധവ് തുടങ്ങിയവർ സ്വന്തം ജീവിതാനുഭവങ്ങളും പങ്കുവെച്ചു.
നൂറുകണക്കിന് ജീവനുകൾ അശാസ്ത്രീയ പ്രചരണങ്ങളിലൂടെ നഷ്ടപ്പെടുന്നുവെന്നും ഇത് കോവിഡ് 19 നേക്കാൾ ശക്തിയുള്ള പാന്റമിയ്ക്കാണെന്നും ഡോ. സുൽഫി നൂഹു.





0 Comments