/uploads/news/news_അസ്ഥി_സാന്ദ്രതാ_നിർണ്ണയവും_പെരിഫെറൽ_ന്യൂ..._1691478957_6078.jpg
Health

അസ്ഥി സാന്ദ്രതാ നിർണ്ണയവും പെരിഫെറൽ ന്യൂറോപ്പതി പരിശോധനയും നാളെ


നേമം: വെള്ളായണി ജംങ്ഷനിൽ പ്രവർത്തിക്കുന്ന നേമം ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ വെച്ചു നടത്തുന്ന  അസ്ഥി സാന്ദ്രതാ നിർണ്ണയവും പെരിഫെറൽ ന്യൂറോപ്പതി പരിശോധനയും ഓഗസ്റ്റ് 9 ന് 10 മണിക്ക് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു ഉദ്ഘാടനം ചെയ്യും.

മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ഈ സൗകര്യം സൗജന്യമായി ലഭിക്കും. നേമം കൗൺസിലർ ദീപിക അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ, യോഗ ഇൻസ്ട്രക്ടർ ഡോ. ആരതി ശശിധരൻ തുടങ്ങിയവർ പങ്കെടുക്കും.

മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ഈ സൗകര്യം സൗജന്യമായി ലഭിക്കും

0 Comments

Leave a comment