/uploads/news/news_ആയുർവേദത്തിൻ്റെ_അംഗീകാരം_വർദ്ധിക്കുന്നു:..._1666668123_1522.jpg
Health

ആയുർവേദത്തിൻ്റെ അംഗീകാരം വർദ്ധിക്കുന്നു: ആൻ്റണി രാജു


തിരുവനന്തപുരം: ആയുർവേദത്തിൻ്റെ അംഗീകാരം ലോകത്താകെ വർദ്ധിക്കുന്നതായി ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ആൻ്റണി രാജു പറഞ്ഞു. കെ.ടി.ഡി.സി ഗ്രാൻറ് ചൈത്രം ഹോട്ടലിൽ ഏഴാമത് ദേശീയ ആയുർവേദ ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുർവേദം എന്നതാണ് ഈ വർഷത്തെ പ്രവർത്തന ആശയം. അടുത്ത 25 വർഷത്തെ ആയുർവേദത്തിന്റെ വളർച്ച ലക്ഷ്യം വെച്ച് ആയുർവേദ @ 2047 എന്ന പദ്ധതിയും വിഭാവന ചെയ്തിട്ടുണ്ട്. 

ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രീയ, ഹോമിയോ ഡയറക്ടർ ഡോ. എം.എൻ വിജയാംബിക, ആയുർവേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ്ജ് ഡോ. സുനിത.ജി.ആർ, ഡെപ്യൂട്ടീ ഡ്രഗ്സ് കൺട്രോളർ ഡോ. ജയ വി ദേവ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഡി.ലീന, ആയുർവേദ അദ്ധ്യാപക സംഘടനയുടെ ജനറൽ സെക്രട്ടറി ഡോ. ശിവകുമാർ സി.എസ്, ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. സിന്ധു, മെഡിക്കൽ കൗൺസിൽ മെമ്പർ ഡോ. സാദത്ത് ദിനകർ, ഡോ. ഷർമദ് ഖാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. 

ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൽ ഐ.എ.എസ്, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് ഡയറക്ടർ ഡോ.ഡി.സജിത് ബാബു ഐ.എ.എസ്, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ് പ്രിയ, ആയുർവേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഹരികൃഷ്ണൻ തിരുമംഗലത്ത്, ഐ.എസ്.എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.സജി.പി.ആർ, ഹോമിയോ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ആർ.ജയനാരായണൻ എന്നിവർ നേതൃത്വം നൽകി. 

ചെറുതുരുത്തി സി.സി.ആർ.എ.എസിലെ റിസർച്ച് ഓഫീസർ ഡോ. സാനിയ സി.കെ, എൻ.എ.ബി.എച്ച് അസസ്സർ ഡോ. ബി.രാജീവ്, ദേവദാരു ആയുർവേദ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. അൻവർ.എ.എം, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. മിനി.എസ്.പൈ, ആയുഷ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.എ.രഘു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റിസർച്ച് ആൻറ് ഡോക്യുമെന്റേഷൻ, എൻ.എ. ബി.എച്ച് അക്രഡിറ്റേഷൻ, ആയുർവേദ മെഡിക്കൽ ടൂറിസം, സ്വാസ്ഥ്യ പദ്ധതി, ജീവിതശൈലീ രോഗങ്ങളുടെ നിർണ്ണയവും ചികിത്സയും, സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ, ഇന്ത്യൻ  പബ്ളിക് ഹെൽത്ത് സ്റ്റാന്റേർഡ്സ് എന്നീ വിഷയങ്ങളിൽ ചർച്ച നടത്തി.

എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുർവേദം എന്നതാണ് ഈ വർഷത്തെ പ്രവർത്തന ആശയമെന്നും മന്ത്രി

0 Comments

Leave a comment