/uploads/news/news_ആർ.സി.സിയിൽ_സൗജന്യ_​ഗർഭാ​ശയ​ഗള,_സ്തനാർബു..._1739435444_7620.jpg
Health

ആർ.സി.സിയിൽ സൗജന്യ ​ഗർഭാ​ശയ​ഗള, സ്തനാർബുദ നിർണയ പരിശോധന മാർച്ച്‌ 8 വരെ


തിരുവനന്തപുരം: ‘ആരോ​ഗ്യം ആനന്ദം’ ‘അകറ്റാം അർബുദം’  എന്ന ക്യാമ്പയിനൊപ്പം കൈ കോർത്ത് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററും (RCC ). സംസ്ഥാന ആരോ​​ഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന, കാൻസർ മുൻകൂർ നിർണയ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ജനകീയ പ്രചാരണ പരിപാടിയാണ് ‘ആരോ​ഗ്യം ആനന്ദം’ ‘അകറ്റാം അർബുദം’ എന്നത്. ക്യാമ്പയിന്റെ ഭാഗമായി ആരംഭിച്ച, സ്ത്രീകൾക്കു വേണ്ടിയുള്ള സൗജന്യ ​ഗർഭാശയഗള, സ്തനാർബുദ നിർണയ പരിശോധന തുടരുന്നു.

ഫെബ്രുവരി 4ന്, ലോക കാൻസർ ദിനത്തിൽ ആരംഭിച്ച സൗജന്യ പരിശോധനാ ക്യാമ്പയിൻ മാർച്ച് 8 വനിതാ ദിനത്തിൽ അവസാനിക്കും. ആർ.സി.സി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് പരിശോധനാ സമയം. സൗജന്യമായി നടത്തുന്ന പ്രാഥമികതല പരിശോധനയ്ക്ക് ശേഷം രോ​ഗം സംശയിക്കുന്നവർക്ക് കൂടുതൽ പരിശോധനകൾ നിർദേശിക്കും. ബുക്കിങ്ങിനും വിവരങ്ങൾക്കും താഴെയുള്ള നമ്പറിൽ ബന്ധപ്പെടണം – 0471 2522299.

 

സൗജന്യമായി നടത്തുന്ന പ്രാഥമികതല പരിശോധനയ്ക്ക് ശേഷം രോ​ഗം സംശയിക്കുന്നവർക്ക് കൂടുതൽ പരിശോധനകൾ നിർദേശിക്കും. ബുക്കിങ്ങിനും വിവരങ്ങൾക്കും താഴെയുള്ള നമ്പറിൽ ബന്ധപ്പെടണം – 0471 2522299.

0 Comments

Leave a comment