https://kazhakuttom.net/images/news/news.jpg
Health

എന്റെ ക്ഷയരോഗ മുക്ത കേരളം മംഗലപുരം ഗ്രാമ പഞ്ചായത്തിനു അവാർഡ്


<p>&nbsp;കഴക്കൂട്ടം: ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പിന്റെ അക്ഷയ കേരള പുരസ്&zwnj;കാരത്തിന് മംഗലപുരം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൻ്റെ വിലയിരുത്തൽ നടത്തി മൂന്ന് നേട്ടങ്ങൾ കൈവരിച്ച പഞ്ചായത്ത് എന്ന നിലയിലാണ് മംഗലപുരം ഗ്രാമ പഞ്ചായത്ത് അവാർഡ്&zwnj; കരസ്തമാക്കിയത്. 1) അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് തുടർച്ചയായി ഒരു വർഷം ക്ഷയരോഗം ഇല്ലായെന്ന നേട്ടം കൈവരിച്ചു, 2) ഒന്നാം നിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയ രോഗം തുടർച്ചയായി ഒരു വർഷം ഇല്ലായെന്ന നേട്ടം, 3) കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്ഷയരോഗം കണ്ടെത്തിയ ആരും തന്നെ&nbsp; ചികിത്സ ഇടയ്ക്കു വച്ചു നിർത്തിയിട്ടില്ല എന്ന നേട്ടവുമാണ് ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പിന്റെ അക്ഷയ കേരള പുരസ്&zwnj;കാരത്തിന് മംഗലപുരം ഗ്രാമപഞ്ചായത്തിനെയും തെരഞ്ഞെടുത്തത്.&nbsp;</p> <div>&nbsp;</div> <div>നാടിന്റെ സമഗ്ര പുരോഗതിക്ക് ക്ഷയരോഗ നിവാരണം അത്യന്താപേക്ഷിതമാണ്. സംസ്ഥാന സർക്കാരിൻ്റെ 'എന്റെ ക്ഷയരോഗ മുക്ത കേരളം' എന്ന പദ്ധതിയുടെ പേരിലുള്ള &quot;അക്ഷയ&quot; പുരസ്ക്കാരം ദേശീയ ക്ഷയരോഗ നിർമ്മാർജന പദ്ധതിയുടെ താലൂക്ക് നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബുവിൽ നിന്നും പ്രസിഡന്റ് വേങ്ങോട് മധു ഏറ്റു വാങ്ങി. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ ചെയർമാൻ വേണു ഗോപാലൻ നായർ, ക്ഷേമകാര്യ ചെയർ പേഴ്&zwnj;സൺ എസ്.ജയ, മെമ്പർമാരായ അജി കുമാർ, എസ്.സുധീഷ് ലാൽ, ഉദയ കുമാരി, ലളിതാംബിക, സെക്രട്ടറി ജി.എൻ.ഹരി കുമാർ, ഡോക്ടർ മിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</div>

എന്റെ ക്ഷയരോഗ മുക്ത കേരളം മംഗലപുരം ഗ്രാമ പഞ്ചായത്തിനു അവാർഡ്

0 Comments

Leave a comment