കഴക്കൂട്ടം: കൊറോണ വൈറസ് ബാധയുടെ സമൂഹ വ്യാപനം തടയാൻ രണ്ടാഴ്ചത്തേക്ക് ആരോഗ്യ വകുപ്പ് ആഹ്വാനം ചെയ്ത ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി കൊറോണ വൈറസിനെതിരെ മംഗലപുരം ജങ്ഷനിൽ അടക്കം ഗ്രാമപഞ്ചായത്തിന്റ വിവിധ ഭാഗങ്ങളിൽ കൈകഴുകാൻ സൗകര്യങ്ങളൊരുക്കി. മംഗലപുരം ജംങ്ഷനിൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് വേങ്ങോട് മധു കൈ കഴുകി ക്യാമ്പയിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. കൊല്ലം, തിരുവനതപുരം, നെടുമങ്ങാട്, മുരുക്കുംപുഴ ഭാഗങ്ങളിൽ നിന്നും മംഗലപുരം ജംങ്ഷനിൽ എത്തി കഴിഞ്ഞാൽ കൈ കഴുകാൻ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി പ്രസിഡന്റ് വേങ്ങോട് മധു പറഞ്ഞു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ കാര്യ ചെയർമാൻ, വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ, മെമ്പർമാരായ സിന്ധു.സി.പി, തങ്കച്ചി ജഗന്നിവാസൻ, ലളിതാംബിക, സെക്രട്ടറി ജി.എൻ.ഹരികുമാർ എന്നിവർ പങ്കെടുത്തു.
കൊറോണയ്ക്കെതിരെ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്ത്





0 Comments