തിരുവനന്തപുരം: കോവിഡിനെതിരായ യുദ്ധം - കെ.എസ്.ഇ.ബി സന്നദ്ധ സേന രൂപീകരിക്കുന്നു. നിലവിൽ മറ്റ് ഓഫീസുകളിൽ ജോലി ചെയ്യുന്ന കെ.എസ്.ഇ.ബി ജീവനക്കാർ, വിരമിച്ച ജീവനക്കാർ, കെ.എസ്.ഇ.ബിയിൽ കരാർ ജോലി ചെയ്യുന്ന തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് സന്നദ്ധ സേന തയ്യാറാക്കുന്നത്. കോവിഡ് 19 നെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായിക്കൊണ്ട് പൊതുജനങ്ങൾക്ക് തടസ്സ രഹിത വൈദ്യുതി വിതരണം ചെയ്യുന്നതിനായി വിവിധ നടപടികൾ ഇതിനോടകം തന്നെ കെഎസ്ഇബി പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. സമൂഹ വ്യാപനം ഒഴിവാക്കുന്നതിന് ജീവനക്കാർ തമ്മിലുള്ള സമ്പർക്കം പരമാവധി കുറച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലികൾ ക്രമീകരിച്ചിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ഷിഫ്റ്റിലുള്ള ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചാൽ പകരം സംവിധാനം ഒരുക്കുന്നതിന് വേണ്ടിയാണ് സന്നദ്ധ സേന രൂപീകരിക്കാൻ കെഎസ്ഇബി തയ്യാറാവുന്നത്. താത്പര്യമുള്ളവർ കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക വെബ് സൈറ്റായ www.kseb.in ൽ പേരും മറ്റ് വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യണമെന്ന് അറിയിച്ചു.
കോവിഡിനെതിരായ യുദ്ധം - കെ.എസ്.ഇ.ബി സന്നദ്ധ സേന രൂപീകരിക്കുന്നു. താത്പര്യവും യോഗ്യതയുമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം





0 Comments