പോത്തൻകോട്: കോവിഡ് 19 വൈറസ് വ്യാപനത്തിനെതിരായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പോത്തൻകോട് പോലീസ് സ്റ്റേഷനിൽ ശുദ്ധജലവും സാനിട്ടൈസറും, ഹാൻഡ് വാഷും സ്ഥാപിച്ചു. പോത്തൻകോട് എസ്.ഐ അജീഷ് പോലീസ് സ്റ്റേഷനിൽ എത്തിയ പരാതിക്കാരന് സാനിട്ടൈസർ പകർന്ന് ഉത്ഘാടനം ചെയ്തു. പൊതുജനങ്ങൾക്കും പരാതിക്കാർക്കും അതു പോലെ മറ്റ് ആവശ്യങ്ങൾക്കായി സ്റ്റേഷനിലെത്തുന്നവർക്കും രോഗവ്യാപനം തടയുന്നതിനു വേണ്ടിയാണ് ഇത്. കൂടാതെ കൈകൾ വൃത്തിയായി കഴുകിയതിനു ശേഷം മാത്രം സ്റ്റേഷനിൽ പ്രവേശിക്കുക എന്ന് എഴുതിയ ബോർഡും വെച്ചു.
കോവിഡ് 19 വൈറസ് വ്യാപനത്തിനെതിരെ പോത്തൻകോട് പോലീസ് സ്റ്റേഷനും





0 Comments