കഴക്കൂട്ടം: കൊറോണയോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിനുള്ളതെന്നു ലോകാരോഗ്യ സംഘടന പറയുമ്പോൾ 'വെറും കരുതലല്ല നമുക്ക് വേണ്ടത് കടുത്ത ജാഗ്രതയാണ്' എന്ന സന്ദേശവുമായി, സർക്കാരിന്റെ നിർദ്ദേശങ്ങളെ കൂടാതെ സ്വയം പ്രതിരോധ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി നോട്ടീസ് തയ്യാറാക്കി വീടുകളിൽ ബോധവൽക്കരണം നടത്തുകയാണ് മംഗലപുരം ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി. കാരമൂട് വാർഡ് വികസന സമിതി കൺവീനർ പടിപ്പുര സലാമിന്റെ വീട്ടിലെത്തിയാണ് ബോധവൽക്കരണത്തിന് തുടക്കം കുറിച്ചത്. വൃദ്ധരും കുട്ടികളും ഉള്ള വീടുകളിൽ പൂർണ്ണ സുരക്ഷിതത്വം വേണ്ടതിനാൽ അവിടേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കുക, കുടുംബത്തിലുള്ളവരുടെതല്ലാത്ത മരണ വീടുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക, കഴിവതും പുറത്തു നിന്നും ആഹാരം കഴിക്കുന്നത് ഒഴിവാക്കുക, ചൂട് വെള്ളം ഇടയ്ക്കിടെ കുടിക്കുക, മുഖ്യമല്ലാത്ത വിവാഹങ്ങളിലും, സൽക്കാരങ്ങളിലും പങ്കെടുക്കാതിരിക്കുക, സിനിമ, തിരക്കുള്ള മാളുകൾ, ചന്തകൾ, പാർക്ക് എന്നിവ അടുത്ത ആറു മാസത്തേയ്ക്കു ബഹിഷ്കരിക്കുക, അടുത്ത രണ്ടു വർഷത്തേയ്ക്കു വിദേശ യാത്രകൾ മാറ്റിവയ്ക്കുക - തുടങ്ങിയ നിർദ്ദേശങ്ങൾ കൂടി നോട്ടീസിൽ ഉൾപ്പെടുത്തിട്ടുണ്ട്. ആശാവർക്കർമാരായ നൂർജഹാൻ, തങ്കമണി, സന്നദ്ധ പ്രവർത്തകൻ ജിറോഷ് മുഹമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
കോവിഡ് പ്രതിരോധത്തിന് പുതിയ നിർദ്ദേശങ്ങളുമായി ജനപ്രതിനിധി വീടുകളിലേക്ക്





0 Comments