/uploads/news/1696-IMG-20200417-WA0062.jpg
Health

ചേരമാൻതുരുത്തിൽ ആയുർരക്ഷാ ക്ലിനിക് പ്രവർത്തനമാരംഭിച്ചു


പെരുമാതുറ: ചേരമാൻതുരുത്ത് ആയുർവേദ ഡിസ്പെൻസറിയിൽ കോവിഡ് 19 രോഗ പ്രതിരോധത്തിനുള്ള ചികിത്സയ്ക്കും ഔഷധത്തിനുമായി ആയുർരക്ഷാ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഫെലിക്സ്, രോഗ പ്രതിരോധ ഔഷധക്കിറ്റ് വാർഡ് മെമ്പർ അബ്ദുള്ളയ്ക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് (2) തല കൺവീനർ സുജിത്, ആശാവർക്കർ ഷീജ, ഫാർമസിസ്റ്റ് രമ്യ.ജി.നായർ തുടങ്ങിയവർ പങ്കെടുത്തു. ആയുർരക്ഷാ ക്ലിനിക്കിനെ സംബന്ധിച്ച് ഡോ. ഷർമദ് ഖാൻ വിശദീകരിച്ചു.

ചേരമാൻതുരുത്തിൽ ആയുർരക്ഷാ ക്ലിനിക് പ്രവർത്തനമാരംഭിച്ചു

0 Comments

Leave a comment