കഴക്കൂട്ടം: 'ജീവനി' പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടം കൃഷി ഭവനിൽ പച്ചക്കറി വിത്ത് വിതരണം തുടങ്ങി. വട്ടിയൂർക്കാവ് എം.എൽ.എ വി.കെ.പ്രശാന്ത് ഫ്രാക്ക് ജനറൽ സെക്രട്ടറി ആർ.ശ്രീകുമാറിനു നൽകി വിതരണോത്ഘാടനം നിർവ്വഹിച്ചു. 3,000 പച്ചക്കറി കിറ്റാണ് വിതരണത്തിനായി, കഴക്കൂട്ടം കൃഷി ഭവനു ലഭിച്ചത്. കുടുംബശ്രീ, എൻ.ജി.ഒകൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ തുടങ്ങി സന്നദ്ധ സംഘടനകൾ വഴിയാണ് വിത്ത് വിതരണം ചെയ്യുന്നത്. ചന്തവിള വാർഡ് കൗൺസിലർ ബിന്ദു, കഴക്കൂട്ടം കൃഷി ഓഫീസർ ദീപ, അഗ്രികൾച്ചറൽ അസിസ്റ്റൻ്റുമാരായ എം.എൻ.പ്രകാശ്, ജോഷി സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജീവനിയുടെ ഭാഗമായി കഴക്കൂട്ടം കൃഷി ഭവനിൽ പച്ചക്കറി വിത്തു വിതരണം ചെയ്തു





0 Comments