പെരുമാതുറ: പെരുമാതുറ തണലിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ ഭിന്നശേഷി കുട്ടികളെ കണ്ടെത്തുന്നതിനും തുടർന്നുള്ള പരിചരണത്തിനുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (ജൂൺ 18) ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ നീണ്ടുനിൽക്കുന്ന ക്യാമ്പ് കഠിനംകുളം സർക്കിൾ ഇൻസ്‌പെക്ടർ അൻസാരി ഉദ്ഘാടനം നിർവഹിക്കും.
ക്യാമ്പിൽ വിവിധങ്ങളായ തെറാപ്പിസ്റ്റുകളുടെയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും സൗജന്യ സേവനം ഉണ്ടാവുമെന്ന് തണൽ ഭാരവാഹികൾ അറിയിച്ചു. പെരുമാതുറ മാടൻവിള റോഡിലുള്ള തണൽ റീഹാബിലിറ്റേഷൻ സെന്ററിലാണ് ക്യാമ്പ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 98475 14930 എന്ന നമ്പറിൽ ബന്ധപ്പെടുക.
ക്യാമ്പിൽ വിവിധങ്ങളായ തെറാപ്പിസ്റ്റുകളുടെയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും സൗജന്യ സേവനം ഉണ്ടാവും





0 Comments