തിരുവന്തപുരം: വെള്ളായണി ജംങ്ഷനിൽ ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻ്ററായി പ്രവർത്തിച്ചുവരുന്ന നേമം സർക്കാർ ആയുർവേദ ഡിസ്പെൻസറിക്ക് എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു. രണ്ട് വർഷക്കാലം സ്ഥാപനത്തിൽ നിന്നും രോഗികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളും പകർച്ച വ്യാധി പ്രവർത്തനങ്ങളും ജനോപകാരപ്രദമായ ഇടപെടലുകളും രോഗ ചികിത്സയ്ക്കും ആരോഗ്യ സംരക്ഷണത്തിനുമായി നടപ്പിലാക്കിയ യോഗയും വിവിധ പദ്ധതികളും മറ്റ് പ്രവർത്തനങ്ങളും പരിഗണിച്ചാണ് എൻ.എ.ബി.എച്ച് ലഭിച്ചത്.
കൂടാതെ സ്ഥാപനത്തിനു പുറത്തേക്കും സേവനങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ നടത്തിവരുകയാണ്. നാഷണൽ ആയുഷ് മിഷനും കോർപ്പറേഷനും ചേർന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ ഭൗതീക സാഹചര്യങ്ങളൊരുക്കിയത്. കേരളത്തിലാകെ ആയുഷ് ഹോമിയോ വിഭാഗങ്ങളിലായി 150 സ്ഥാപനങ്ങൾക്കാണ് ഒറ്റത്തവണയായി എൻ.എ.ബി.എച്ച് ലഭിച്ചത്. എന്നാൽ ആരോഗ്യ മേഖലയിൽ ഇത് ആദ്യമായിട്ടാണ്.
നേമം ആയുർവേദ ഡിസ്പെൻസറിക്കും അതിൻ്റെ ഭാഗമാകുവാൻ സീനിയർ മെഡിക്കൽ ഓഫീസർ ഡോ: ഷർമദ് ഖാനാണ് നേതൃത്വം നൽകിയത്. 2025 നവംബർ വരെ രണ്ട് വർഷത്തേക്കാണ് സർട്ടിഫിക്കേഷൻ നൽകിയിട്ടുള്ളത്. ഇത് നിലനിർത്തുന്നതിനാവശ്യമായ തുടർ പ്രവർത്തനങ്ങളുടെ പരിശോധനകൾ 2025 ൽ വീണ്ടും നടക്കും.
രണ്ട് വർഷക്കാലം സ്ഥാപനത്തിൽ നിന്നും രോഗികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളും പകർച്ച വ്യാധി പ്രവർത്തനങ്ങളും ജനോപകാരപ്രദമായ ഇടപെടലുകളും രോഗ ചികിത്സയ്ക്കും ആരോഗ്യ സംരക്ഷണത്തിനുമായി നടപ്പിലാക്കിയ യോഗയും വിവിധ പദ്ധതികളും മറ്റ് പ്രവർത്തനങ്ങളും പരിഗണിച്ചാണ് എൻ.എ.ബി.എച്ച് ലഭിച്ചത്.





0 Comments