കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന പുത്തൻതോപ്പ് സി.എച്ച്.സി ഫിസിയോ തെറാപ്പി ക്ലിനിക് പുത്തൻതോപ്പ് ഹോസ്പിറ്റൽ അങ്കണത്തിൽ വെച്ച് ചിറയിൻകീഴ് നിയോജക മണ്ഡലം എം.എൽ.എ വി.ശശി ഉദ്ഘാടനം ചെയ്തു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് അദ്ധ്യക്ഷനായി. പോത്തൻകോട് ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.അനിൽ കുമാർ സ്വാഗതം പറഞ്ഞു. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്.അനീജ, ജില്ലാ പഞ്ചായത്തംഗം ഉനൈസാ അൻസാരി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജനറ്റ് വിക്ടർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗംഗ, കെ.എസ്.അജിത്ത് കുമാർ, ഷഹിൻ, അനിത കുമാരി, പുഷ്പ വിജയൻ, ഷിബില സക്കീർ, ജെഫേഴ്സൺ, ഗ്രാമപഞ്ചായത്തംഗം ടി.സഫീർ, മെഡിക്കൽ ഓഫീസർ ഡോ. അച്ചാമ്മ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി.ഷൈനി എന്നിവർ ആശംസകൾ അർപ്പിച്ചു.
പുത്തൻതോപ്പ് സി.എച്ച്.സി ഫിസിയോ തെറാപ്പി ക്ലിനിക് വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു





0 Comments