കഴക്കൂട്ടം, തിരുവനന്തപുരം: ഭിന്നശേഷി മേഖലയ്ക്ക് പുതിയൊരുണര്വുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ 3 വേദികള്‍ മിഴിതുറന്നു. ഭിന്നശേഷി തൊഴില്‍ ശാക്തീകരണത്തിനായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഒരുക്കുന്ന യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്റര്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് 3 വേദികള്‍ ഇന്നലെ (ശനി) ഭിന്നശേഷി മേഖലയ്ക്കായി സമര്‍പ്പിച്ചത്. കാഴ്ച-കേള്‍വി-ചലന പരിമിതര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മാജിക് ഓഫ് ഡാര്‍ക്നെസ്സ്, മാജിക് ഓഫ് സൈലന്‍സ്, മാജിക് ഓഫ് മിറക്കിള്‍ എന്നീ വേദികളാണ് അന്താരാഷ്ട്ര നിലവാരത്തില്‍ ഭിന്നശേഷി സൗഹൃദമായി ഒരുക്കിയിരിക്കുന്നത്.
ഇന്നലെ രാവിലെ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കാഴ്ചപരിമിതയും ജ്യോതിര്‍ഗമയ ഫൗണ്ടേഷന്റെ സ്ഥാപകയും സോഷ്യല്‍ വര്‍ക്കറുമായ തിഫാനി ബ്രാര്‍, തെന്നിന്ത്യന്‍ അഭിനേത്രിയും കേള്‍വി പരിമിതയുമായ അഭിനയ ആനന്ദ്, ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ബേബിയും മാന്ത്രികയുമായ കൃതി പരേഖ് എന്നിവര്‍ ചേര്‍ന്ന് വേദികള്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വേദികളില്‍ ഭിന്നശേഷിക്കുട്ടികള്‍ അത്ഭുതങ്ങള്‍ തീര്‍ത്തു. കാഴ്ച പരിമിതരുടെ വേദിയില്‍ ശ്രീകാന്തും പാര്‍വതിയും സംഗീത വിസ്മയം തീര്‍ത്തപ്പോള്‍ കേള്‍വി പരിതമിരുടെ വേദിയില്‍ ആർദ്രയും അപര്‍ണയും ഇന്ദ്രജാലത്തിന്റെ അത്ഭുതരസക്കൂട്ടൊരുക്കി. മാജിക് ഓഫ് മിറക്കിളില്‍ മുഹമ്മദ് അഷീബും രാഹുലും ചേര്‍ന്ന് നൃത്തവും ചിത്രരചനയും സമന്വയിപ്പിച്ച പ്രത്യേക നൃത്തവിരുന്ന് സമ്മാനിച്ചു.
സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ ജയഡാളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാജിക് ഓഫ് സൈലന്‍സ് സ്പോണ്സര് ചെയ്ത യു.എസ്.ടിയ്ക്കുള്ള ആദരം യു.എസ്.ടി - ആര്.ഇ.എഫ്.എം ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഹരികൃഷ്ണന് എം.ജെ, കൃതി പരേഖ്, അഭിനയ ആനന്ദ് എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി. കൃതി പരേഖ്, തിഫാനി ബ്രാര്‍, അഭിനയ ആനന്ദ് എന്നിവരെ ഗോപിനാഥ് മുതുകാട് ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. ഡി.എ.സി അഡ്വൈസറി ബോര്‍ഡംഗം ഷൈലാ തോമസ് സ്വാഗതം പറഞ്ഞു.
യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്ററില്‍ സൗജന്യ ഓട്ടിസം തെറാപ്പി സെന്ററുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി സെന്റര്‍, ഡിഫറന്റ് സ്പോര്‍ട്സ് സെന്റര്‍, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളുടെ അവസാനവട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണെന്നും ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം സൗജന്യമായി ലഭിക്കുമെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.
ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി ലഭ്യമാക്കാനായി സൗജന്യ ഓട്ടിസം തെറാപ്പി സെന്ററുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി സെന്റര്‍, ഡിഫറന്റ് സ്പോര്‍ട്സ് സെന്റര്‍, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളുടെ അവസാനവട്ട ഒരുക്കങ്ങള്‍ യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്ററില്‍ നടന്നുവരികയാണെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു





0 Comments