/uploads/news/1649-IMG-20200406-WA0020.jpg
Health

മംഗലപുരത്ത് ഊർജിത പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു


മംഗലപുരം: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി വീടുകളിൽ ഊർജിത പച്ചക്കറി കൃഷിക്ക് വേണ്ടിയുള്ള വിത്തുകൾ മംഗലപുരം ഗ്രാമ പഞ്ചായത്തിൽ വിതരണം ചെയ്തു. മംഗലപുരം കൃഷി ഓഫീസർ അലക്സ് അജി പ്രസിഡൻ്റ് വേങ്ങോട് മധുവിന് നൽകി വിതരണോത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്. ജയ, മെമ്പർമാരായ വി. അജികുമാർ, സി. ജയ്മോൻ, എം.എസ്.ഉദയ കുമാരി. എം.ഷാനവാസ്, എസ്.സുധീഷ് ലാൽ, ലളിതാംബിക എന്നിവർ പങ്കെടുത്തു.

മംഗലപുരത്ത് ഊർജിത പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു

0 Comments

Leave a comment