മംഗലപുരം: ഭക്ഷ്യ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയ്ക്ക് മംഗലപുരത്ത് തുടക്കമായി. തരിശു കിടന്ന പുന്നയിക്കുന്നം ഏലായിൽ നെൽകൃഷി ചെയ്യാനായി വിത്ത് വിതച്ച് മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. യാസിർ, ക്ഷേമകാര്യ ചെയർ പേഴ്സൺ എസ്.ജയ, മെമ്പർമാരായ സി.ജയ്മോൻ, എം.ഷാനവാസ്, ലളിതാംബിക, ഉദയ കുമാരി, ലളിതാംബിക, തങ്കച്ചി ജഗന്നിവാസൻ, കൃഷി ഓഫീസർ സജി അലക്സ്, തോന്നയ്ക്കൽ സർവീസ് സൊസൈറ്റി പ്രസിഡന്റ് സതീശൻ നായർ, പാടശേഖര കമ്മിറ്റി സെക്രട്ടറി മുരളീധരൻ നായർ, അംഗങ്ങൾ ആയ കണ്ടുകൃഷി ജയചന്ദ്രൻ നായർ, രാജൻ നായർ, ജഗന്നാഥൻ നായർ, സി.പി.സിന്ധു എന്നിവർ പങ്കെടുത്തു.
മംഗലപുരത്ത് സുഭിക്ഷ കേരളം പദ്ധതി തുടങ്ങി





0 Comments