തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് മങ്കി പോക്സ് ബാധിച്ചതായി സംശയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. യു.എ.ഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ക്കാണ് മങ്കി പോക്സ് സംശയിക്കുന്നത്.
രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇന്ന് വൈകിട്ടോടെ പരിശോധന ഫലം ലഭിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഫലം വന്ന ശേഷം ഏത് ജില്ലക്കാരനാണെന്ന് വ്യക്തമാക്കും. പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ് മങ്കി പോക്സിന്റെ ലക്ഷണങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
യു.എ.ഇയില്‍ ഇയാളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന ഒരാള്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളയാളെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
എന്താണ് മങ്കിപോക്സ്?എങ്ങനെ പകരുന്നു?
വൈറസ് വഴി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്. തീവ്രത കുറവാണെങ്കിലും, മങ്കിപോക്സിന്റെ ലക്ഷണങ്ങൾ, 1980 കളിൽ ലോകമെമ്പാടും ഉൻമൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ച ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടേതിന് സമാനമാണ്. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം പ്രധാനമായും കാണപ്പെടുന്നത്. 1958 ലാണ് കുരങ്ങുകൾക്ക് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. 1970 ൽ കോംഗോയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ 9 വയസ്സുള്ള ഒരു ആൺകുട്ടിയിലാണ് മനുഷ്യരിൽ മങ്കിപോക്സ് ആദ്യമായി കണ്ടെത്തിയത്.
തീവ്രത കുറവാണെങ്കിലും, മങ്കിപോക്സിന്റെ ലക്ഷണങ്ങൾ, 1980 കളിൽ ലോകമെമ്പാടും ഉൻമൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ച ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടേതിന് സമാനമാണ്.





0 Comments