പോത്തൻകോട്: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ മൂന്നിന് കണിയാപുരം ബി.ആർ.സിയുടെ നേതൃത്വത്തിൽ പോത്തൻകോട് കൃപാൽടൺ ടർഫിൽ ഭിന്നശേഷി കുട്ടികളുടെ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
കായിക മത്സരങ്ങളുടെ ഉദ്ഘാടനം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റ്റി.ആർ.അനിൽ നിർവഹിച്ചു. ഉദ്ഘാടന യോഗത്തിൽ ബ്ലോക്ക് പ്രോഗ്രാം ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ പാറക്കൽ മധുസൂദനക്കുറുപ്പ്, ബിന്ദു തുടങ്ങിയവർ സംസാരിച്ചു .
ട്രെയിനർമാരായ ജി.വി സതീഷ്, ശ്രീജ.ജി, ബി.ആർ.സി കോഡിനേറ്റർമാരായ ദിനേശ് സി.എസ്, മഞ്ജുഷ, ബിനു.എം.ആർ, രേണുക, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ അനീഷ്, ഷജിൻ, തുഷാര, സജകുമാരി, രമാദേവി, ബിന്ദു.വി തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ബി.ആർ.സി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.
ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ബി.ആർ.സി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.





0 Comments