കഴക്കൂട്ടം: ലോക്ഡൗൺ കാലത്തെ തൊഴിലില്ലായ്മയ്ക്കു താൽക്കാലിക ആശ്വാസമായി ആമ്പല്ലൂർ പാടശേഖരത്തിലെ ചാണായിക്കോണം ഏലായിലെ തരിശ് നിലത്തിലെ നെല്ല് കൊയ്യൽ. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, നാളെ ( 24/04/വെള്ളിയാഴ്ച്ച) രാവിലെ 9 മണിക്ക് ഉദ്ഘാടനം നിർവ്വഹിക്കും. സാമൂഹിക അകലം ഉൾപ്പെടെ ഗവ. നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാർഗ നിർദേശങ്ങളും പാലിച്ചു കൊണ്ടാണ് കൊയ്ത്തു യന്ത്രം ഒഴിവാക്കി നെല്ല് കൊയ്യുന്നതിന് പ്രദേശത്തെ ജനങ്ങൾക്കും, കർഷക തൊഴിലാളികൾക്കും കഴക്കൂട്ടം കൃഷിഭവനും, ആമ്പല്ലൂർ പാടശേഖര സമിതിയും, പാടശേഖര സംരക്ഷണ സമിതിയും ചേർന്ന് അവസരമൊരുക്കുന്നത്.
ലോക്ഡൗൺ കാലത്തെ തൊഴിലില്ലായ്മയ്ക്കു ആശ്വാസമേകി ആമ്പല്ലൂർ പാടശേഖരത്തിൽ നെൽക്കൊയ്ത്ത്





0 Comments