തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതൽ പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കി. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ 200 രൂപ പിഴ ഈടാക്കും. കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 290 പ്രകാരം ബന്ധപ്പെട്ട കോടതിയിൽ പെറ്റികേസും ചാർജ്ജ് ചെയ്യും. വീണ്ടും കുറ്റം ആവർത്തിക്കുകയാണെങ്കിൽ 5000 രൂപ പിഴ ഈടാക്കുകയും ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വീടുകളിൽ നിർമ്മിച്ച തുണി കൊണ്ടുളള മാസ്ക്, തോർത്ത്, കർച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. പൊതു ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും പകർച്ച വ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ചിരുന്നു.
സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധമാക്കി. ലംഘിച്ചാല്‍ പിഴ





0 Comments