കഴക്കൂട്ടം: തിരുവനന്തപുരം നഗരസഭയുടെ കഴക്കൂട്ടം കൃഷി ഭവൻ്റെ കീഴിലുള്ള തരിശു ഭൂമി കൃഷിയുടെ ഉദ്ഘാടനം മേയർ ഉദ്ഘാടനം ചെയ്തു. ചന്തവിള സെൻ്റ് തോമസ് കോളേജിന് എതിർ വശത്തുള്ള മാത്യു റ്റി.ജെയുടെ ഒരേക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. റോബിൻസൻ കല്ലുകുന്നാണ് കൃഷിയുടെ ചുമതല നിർവ്വഹിക്കുന്നത്. കൂടാതെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടം കൃഷി ഭവൻ്റെ കീഴിൽ തിരുവനന്തപുരം നഗരസഭയുടെ ഒരു ലക്ഷം ഗ്രോബാഗുകളുടെ വിതരണോദ്ഘാടനവും മേയർ കെ.ശ്രീകുമാർ ചന്തവിള സെൻ്റ് തോമസ് കോളേജിന് സമീപം നിർവ്വഹിച്ചു. കോർപ്പറേഷനിൽ 200 രൂപ നൽകി ആദ്യം രജിസ്റ്റർ ചെയ്ത ഷൗക്കത്തലിയ്ക്ക് നൽകിയാണ് ഉൽഘാടനം നിർവഹിച്ചത്. ഡപ്യൂട്ടി മേയർ രാഖി രവികുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി.ബാബു, കാട്ടായിക്കോണം വാർഡ് കൗൺസിലർ സിന്ധു ശശി, ചന്തവിള വാർഡ് കൗൺസിലർ ബിന്ദു, കഴക്കൂട്ടം കൃഷി ഓഫീസർ ദീപ.എസ്, കൃഷി അസിസ്റ്റൻ്റുമാരായ എം.എൻ.പ്രകാശ്, ജോഷി സെബാസ്റ്റ്യൻ, ഫാദർ സന്തോഷ്, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സുഭിക്ഷ കേരളം തരിശു നില പച്ചക്കറി കൃഷിയും, ഒരു ലക്ഷം ഗ്രോബാഗുകളുടെ വിതരണോദ്ഘാടനവും





0 Comments